Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HR Conclave

രാജഗിരി ആശുപത്രിയില്‍ എച്ച്ആര്‍ കോണ്‍ക്ലേവ്

ആ​​​ലു​​​വ: മാ​​​ന​​​വ​​​വി​​​ഭ​​​വ​​​ശേ​​​ഷി പ​​​രി​​​പാ​​​ല​​​ന​​​രം​​​ഗ​​​ത്തെ നൂ​​​ത​​​ന​​​മാ​​​യ മാ​​​റ്റ​​​ങ്ങ​​​ള്‍ ച​​​ര്‍ച്ച ചെ​​​യ്യു​​​ന്ന എ​​​ച്ച്ആ​​​ര്‍ കോ​​​ണ്‍ക്ലേ​​​വി​​​ന് 17ന് ​​​രാ​​​ജ​​​ഗി​​​രി ആ​​​ശു​​​പ​​​ത്രി വേ​​​ദി​​​യാ​​​കും. ക​​​ണ്‍സോ​​​ര്‍ഷ്യം ഓ​​​ഫ് അ​​​ക്ര​​​ഡി​​​റ്റ​​​ഡ് ഹെ​​​ല്‍ത്ത്‌​​​കെ​​​യ​​​ര്‍ ഓ​​​ര്‍ഗ​​​നൈ​​​സേ​​​ഷ​​​നും (കാ​​​ഹോ) രാ​​​ജ​​​ഗി​​​രി ആ​​​ശു​​​പ​​​ത്രി​​​യും സം​​​യു​​​ക്ത​​​മാ​​​യാ​​​ണു കോ​​​ണ്‍ക്ലേ​​​വ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.

ഹൈ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി ദേ​​​വ​​​ന്‍ രാ​​​മ​​​ച​​​ന്ദ്ര​​​ന്‍ കോ​​​ണ്‍ക്ലേ​​​വ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ശ​​​ക്തീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ട പ്ര​​​തി​​​ഭ​​​ക​​​ളി​​​ലൂ​​​ടെ മെ​​​ച്ച​​​പ്പെ​​​ട്ട രോ​​​ഗീ​​​പ​​​രി​​​ച​​​ര​​​ണം എ​​​ന്ന​​​താ​​​ണു പ്ര​​​മേ​​​യം. ആ​​​രോ​​​ഗ്യ​​​മേ​​​ഖ​​​ല​​​യി​​​ല്‍ പു​​​തി​​​യ തൊ​​​ഴി​​​ല്‍നി​​​യ​​​മ​​​ങ്ങ​​​ളു​​​ടെ സ്വാ​​​ധീ​​​നം, ആ​​​ര്‍ട്ടി​​​ഫി​​​ഷ​​​ല്‍ ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍സ്, ഡി​​​ജി​​​റ്റ​​​ല്‍ ട്രാ​​​ന്‍സ്‌​​​ഫോ​​​ര്‍മേ​​​ഷ​​​ന്‍ വ​​​രു​​​ത്തി​​​യ മാ​​​റ്റ​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ ച​​​ര്‍ച്ച​​​യാ​​​കു​​​മെ​​​ന്ന് രാ​​​ജ​​​ഗി​​​രി ആ​​​ശു​​​പ​​​ത്രി എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ.​​​ ജോ​​​ണ്‍സ​​​ണ്‍ വാ​​​ഴ​​​പ്പി​​​ള്ളി പ​​​റ​​​ഞ്ഞു.

രാ​​​വി​​​ലെ 9.30ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന കോ​​​ണ്‍ക്ലേ​​​വി​​​ല്‍ ഹോ​​​സ്പി​​​റ്റ​​​ല്‍ സി​​​ഇ​​​ഒ​​​മാ​​​രും എ​​​ച്ച്ആ​​​ര്‍ മേ​​​ധാ​​​വി​​​ക​​​ളും സം​​​വ​​​ദി​​​ക്കും. കാ​​​ഹോ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​വി​​​ജ​​​യ് അ​​​ഗ​​​ര്‍വാ​​​ള്‍, അ​​​ഡ്വ. ബെ​​​ന്നി പി. ​​​തോ​​​മ​​​സ്, ഡോ. ​​​സ​​​ഞ്ജീ​​​വ് സിം​​​ഗ് തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ വി​​​വി​​​ധ സെ​​​ഷ​​​നു​​​ക​​​ള്‍ക്ക് നേ​​​തൃ​​​ത്വം ന​​​ല്‍കും.

കോ​​​ണ്‍ക്ലേ​​​വി​​​ല്‍ മാ​​​ന​​​വ​​​വി​​​ഭ​​​വ​​​ശേ​​​ഷി മേ​​​ഖ​​​ല​​​യി​​​ല്‍ മി​​​ക​​​ച്ച പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ കാ​​​ഴ്ച​​​വ​​​യ്ക്കു​​​ന്ന ആ​​​രോ​​​ഗ്യ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ക്ക് പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ള്‍ ന​​​ല്‍കു​​​മെ​​​ന്ന് രാ​​​ജ​​​ഗി​​​രി എ​​​ച്ച്ആ​​​ര്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ജി​​​ജോ ക​​​ട​​​വ​​​ന്‍ അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up